Wednesday, 2 November 2011

പ്രണയിക്കുവാനായി പ്രണയിക്കരുതാരും

 പ്രണയം ചോദിച്ചു വാങ്ങരുതാരും 

ശല്ല്യമായ്ള്ളോരു പ്രണയത്തിലോരുനാളും സംഗീതമില്ല സാന്ത്വനമില്ല 

പ്രണയം കടമയല്ലാ ആവേശമല്ല വിവേചനമില്ലാത്ത വികാരമല്ല 

ഒരു പാഴ്വാക്കല്ല പ്രണയം ഒരു പാഴ്കിനാവുമല്ല പ്രണയം 

ജീവിതവഴിയിലെ ഏകാന്ത വീഥികളില് വേദന പങ്കുവക്കാനൊരു കൂട്ടാണതെന്നും 

ഹൃദയം ഹൃദയത്തെ അറിയുന്ന വേളയില്‍ സ്നേഹം സ്നേഹത്തെ മാനിക്കും

 നിമിഷത്തില്‍ ജന്മം ലഭിച്ചീടുന്നൊരു പനിനീര്‍പ്പൂവിതളാണ് പ്രണയം....

No comments:

Post a Comment