ഒരു ജന്മം ഞാന്‍ നിന്നില്‍ സമര്‍പ്പിച്ചതല്ലേ ...
എത്രയോ ജീവനറ്റ താളുകളില്‍ പ്രണയപൂര്‍വ്വം,
ഞാന്‍ നിനക്ക് ജീവന്‍ നല്‍കി ....
എന്നിട്ടും ഒടുവില്‍ ...
എന്റെ രാത്രികള്‍ക്ക് നീ
വേര്‍പാടിന്റെ വേദന പകര്‍ന്നു തന്നതെന്തിനാണ് ?
നിന്നെയോര്‍ത്ത് ...
നിന്റെ നഷ്ടത്തെ ഓര്‍ത്ത്..
ഭ്രാന്തമായി എന്റെ പ്രാണന്‍ നിലവിളിക്കുന്നു ...
ഉതിരുന്ന കണ്ണീരിനെ മറയ്ക്കാന്‍ ഞാന്‍
പകലുകളില്‍ ആള്‍ക്കൂട്ടത്തെ ഭയക്കുന്നു .
No comments:
Post a Comment