Monday, 7 November 2011

ചില പ്രണയങ്ങള്‍

കൂട്ടിലിട്ട സിംഹത്തെപ്പോലെ

അലറിവിളിക്കും.

ആരും അത് ഗൌനിക്കയില്ല.

അതിന്റെ വിശപ്പ്‌

ആരും അറിയുകയുമില്ല. 

ഒരിക്കല്‍ കമ്പിക്കൂട് പൊട്ടിച്ചു

നീ വരുമോ എന്നു ഒരു മാന്‍പേട

ചോദിച്ചു പോയാല്‍

പൂച്ചക്കുട്ടിയെപ്പോലെ

നീ വളഞ്ഞു നില്‍ക്കും.

പ്രണയം കാടുകളെ

കുനിഞ്ഞു നില്‍ക്കാന്‍ പഠിപ്പിക്കും.

ചിറകുകളില്ലാത്തവര്‍ക്ക്

ശിഖരങ്ങള്‍ മധുരങ്ങളുമായി ചാഞ്ഞു നില്‍ക്കും.

അപ്പോള്‍ കിണറുകള്‍ക്ക് ഇത്ര ആഴം കാണില്ല.

പ്രണയിക്കുന്നവര്‍ കാത്തിരിക്കും പോലെ 

ഒരു പര്‍വ്വതവും ആരെയും കാത്തു നില്‍ക്കയുമില്ല.

No comments:

Post a Comment