ഒരു ഗോപുരം പണിതീരുന്നു
അകത്തേക്ക് അകത്തേക്ക്
എത്റ ദൂരം നടക്കുന്നുവോ
പ്രണയത്തിന്റെ ഊഷ്മളത,
സുഗന്ധം നിന്നെ പൊതിഞ്ഞു പിടിക്കും
അപ്പോള്‍ ശിരസ്സിനു മുകളില്‍ ആകാശ വിതാനത്തിലേക്ക്
ഒരു വാതില്‍ തുറക്കപ്പെടും
പ്രണയമേ,
നീ നിന്റെ ചിറകിലേറ്റി കാണാത്ത വന്‍കരകളില്‍
കാണാത്ത ദേശങ്ങളില്‍ ചെന്ന് ഒളിക്കുന്നുവോ?
No comments:
Post a Comment