Tuesday, 29 November 2011

ഒരു യാത്ര..... മനസ്സ്‌ ശരിക്കും ആഗ്രഹിക്കുന്നു. 

നീറിനില്‍ക്കുന്ന മുറിവുകള്‍, അസഹ്യമായ ഒറ്റപ്പെടല്‍, 

മുറിഞ്ഞുപോകുന്ന വാക്കുകള്‍.... 

മാറ്റങ്ങളൊന്നും സംഭവിക്കാതെ കടന്നുപോകുന്ന നിമിഷങ്ങള്‍. 

ആ യാത്രയിലേക്കു ഞാന്‍ ആകര്‍ഷിക്കപ്പെടുന്നു. 

മനസ്സ്‌ മന്ത്രിക്കുന്നതും അത്‌ തന്നെ.

അതൊരു നിയോഗമായ്‌ മാറുന്നതുപോലെ.

തുടക്കം അത്‌ എവിടെ നിന്ന്‌...., 

എവിടെയാണ്‌ അതിന്‍റ്റെ അവസാനം കാണാന്‍ കഴിയുക. അറിയില്ല.. 

കണ്ണുകള്‍ മൂടിവെച്ച്‌ അങ്ങിനെ ഒരു യാത്ര അസാധ്യമാണ്‌.

കണ്ണിന്‌ മുന്നിലെ ബന്ധനങ്ങള്‍ അതെന്നെ തിരികെ വിളിക്കുന്നു.

അതൊരു ചങ്ങലക്കൂട്ടമാണെങ്കിലും അതിന്‍റ്റെ കണ്ണികള്‍ നല്‍കുന്നത്‌ സ്നേഹത്തിന്‍റ്റെ തലോടലുകള്‍ ആണ്‌.

അത്‌ പൊട്ടിച്ചെറിയാന്‍ എനിക്ക്‌ ഒരിക്കലും കഴിയില്ല.

No comments:

Post a Comment