ഏകാന്തമായ പുലരികളില്‍
പുല്കൊടിയുടെ നൈര്‍മല്യം
ഹൃദയത്തിലണിഞ്ഞു .
പിന്നീട് ഉച്ചമയക്കമായി ഏകാന്തത ,,,
ഏകാന്ത സന്ധ്യകളില്‍
കവിതകളെ പ്രണയിച്ചു ,,
ഏകാന്തമായ രാവുകളില്‍
തിരകളോട് കിന്നാരമോതി ,,
പക്ഷെ ഇന്ന് ,
പുലരിയിലെ നൈര്‍മല്യമായി
നിന്‍റെ ചുംബനം ,,
ഉച്ചമയക്കമായി
നിന്‍റെ ഓര്‍മ്മകള്‍ ,,
സന്ധ്യകളില്‍ നീ കവിതയായി ,,,
ഓരോ രാത്രികളിലും
അലകടലായി എന്‍റെ ഹൃദയത്തിലേക്ക്
നീ ആര്‍ത്തിരമ്പുന്നു.....
No comments:
Post a Comment