ഇരുള്‍ വീണ മനസ്സിനെ വെളിച്ചത്തിന്റെ തൂവല്‍ കൊണ്ടു തഴുകുവാന്‍
കാലത്തിന്‍റെ കണ്ണുകളോട് കെഞ്ചുമ്പോള്‍,
ഇരുളിന്റെ മഹാനിദ്രക്കു കീഴ് പെടേണ്ടി വന്ന ലൌകിക സ്വപ്നങ്ങളെ,
ഇരുളായ് മായ്ച്ചു വഴിമരങ്ങളുടെ ചില്ലകളില്‍ കൊഴിഞ്ഞു വീണ
ഇലകളായ് ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നു...
പോയ് മറഞ്ഞ വഴികളിലൂടെ ഋതു ഭേദങ്ങള്‍ ഇനിയും യാത്ര തുടരുമ്പോള്‍,
മഞ്ഞും വെയിലും കൊണ്ടു വിറയാര്‍ന്ന കൈകളില്‍ തൊട്ടും തലോടിയും,
മനസ്സിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മാഞ്ഞില്ലാതായ മനസ്സിലെ
ഓര്‍മ്മകള്‍ക്ക് നല്‍കിയ ആ ഇരുളിന്റെ ജീവിത പുസ്തകത്തില്‍
വെളിച്ചത്തിന്റെ തൂവല്‍ സ്പര്‍ശം നല്‍കുന്നതിനിയെന്താണ് ....
ഓര്‍മ്മകളിലൂടെ തലോടലായ് വരുന്ന നമ്മള്‍ അന്ന് നെയ്തു കൂട്ടിയ സ്വപങ്ങള്‍..
No comments:
Post a Comment