ചുമടേറ്റിയ ചിന്തകളിൽ ഞാൻ മറന്ന് വച്ചവയിൽ നീയിനിയും നിറങ്ങൾ ചികയരുത്...
പകുതി വെന്തു പോയ പരിഭവങ്ങളുമായിനി കണ്ണീർ വാർക്കരുത്.....
പൊള്ളിയകന്ന് വാടിപ്പോയ നിന്റെ മൌനത്തിനിയെന്നെ പ്രതീക്ഷിക്കരുത്...
കാലത്തിന്റെ തോണി തുഴയാനാവില്ലെനിക്ക്... കയ്യിൽ അർത്ഥാനർത്ഥങ്ങളുടെ നയമ്പില്ലാ...
കനവിന്റെ ലക്ഷ്യങ്ങളിലേക്കല്ലാ ഈ പോക്ക്.......
കരുതി വയ്ച്ച കയ്പേറിയ അറിവുകളുടെ പാഥേയത്തിൽ അനുഭവങ്ങളുടെ ചൂടുമുണ്ട്....
മറക്കുക.... മരിച്ച് വീഴ്കെ കാഴ്ചയായ് പോലും ശേഷിപ്പാകാതെ പോയ ഈ നിസ്സഹായതയെ...
No comments:
Post a Comment