വഴിവക്കില്‍ കണ്ട അപരിചിതരെ പോലെ
കണ്ടില്ലെന്ന ഭാവത്തില്‍ നടന്നകലുന്നു
മൌനത്തിന്‍ ചിമിഴില്‍ മറഞ്ഞിരിക്കാന്‍
വിഫലശ്രമം
പുഞ്ചിരിയുടെ മുഖം മൂടിയില്‍
എല്ലാമൊളിപ്പിച്ചു
കാലം ഏറെ ചെല്ലുമ്പോള്‍
കാലം ഏറെ ചെല്ലുമ്പോള്‍
ജീവിതം ചുളിവുകള്‍ തീര്‍ത്ത
കയ്യില്‍ മുറുകെ പിടിച്ചു
പറഞ്ഞേക്കാം
"നീ എനിക്കെന്റെ പ്രാണന്‍ ആണെന്ന്"
പലവുരു പറയാതെ
അടക്കിപ്പിടിച്ച വാക്കുകള്‍
വാശിയോടെ ഒഴുകിയേക്കാം
അപ്പോഴും മൗനത്തിന്റെ കൂട്ടില്‍
അപ്പോഴും മൗനത്തിന്റെ കൂട്ടില്‍
ഒളിച്ചിരിക്കുമോ???????
No comments:
Post a Comment