Sunday, 4 December 2011

ആകാശം കാണാതെ ഒളിച്ചു വയ്ക്കുന്ന മയില്‍പ്പീലിയില്‍ ഭാഗ്യം വിരിയും...

ബാല്യത്തില്‍ അതെന്നില്‍ ഉണര്‍ത്തിയത് ആകാംക്ഷയാണ്. 

ഒപ്പം ഒരു മയില്‍പ്പീലി സ്വന്തമാക്കാന്‍ ഉള്ള ആഗ്രഹവും.

ക്ലാസ്സില്‍ നന്നായി പഠിക്കുന്ന കുട്ടിയുടെ പുസ്തകത്താളില്‍ അവന്‍ കാണിച്ചു തന്നു, 

വിരിഞ്ഞു വര്‍ണശോഭയോടെ ഒരു മയില്‍പ്പീലി. 

തെല്ല്‌ അഭിമാനത്തോടെ അവന്‍ വാചാലനാകുമ്പോള്‍, 

എനിക്കും തോന്നി ഇനി ഒരു പക്ഷെ ഇതിന്‍റ്റെ ഭാഗ്യം കൊണ്ടായിരിക്കുമോ 

അവന്‌ ഇത്ര നന്നായിപഠിക്കാന്‍ കഴിയുന്നത്‌.

അതോടെ മനസ്സിലെ ആകാംക്ഷ വഴിമാറി ഒരുതരം വാശിയിലേക്കു തിരിഞ്ഞു. 

പലരീതിയിലും അതു സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയം തന്നെ ഫലം.

No comments:

Post a Comment