Monday, 19 December 2011

എനിക്കറിയില്ലായിരുന്നു ;


പ്രണയത്തിന്റൊ നിറം ചുവപ്പാണെന്ന് ,,,

ഹൃദയ രക്തം കൊണ്ട് നീയാണല്ലോ അത് ചുവപ്പിച്ചത് ,,,

എനിക്കറിയില്ലായിരുന്നു ;

സൗഹൃദത്തിന്റൊ നിറമേതെന്ന് ,,

ഓരോ സൌഹൃദവും

മനസ്സില്‍ നഷ്ടപ്പെടലിന്റെ

വേദനയാര്ന്നം ഒരു മഞ്ഞപ്പ് മാത്രം

ബാക്കി വെക്കുന്നു എന്നെനിക്കറിയാം ,,,

സ്വപ്നങ്ങള്ക്ക് മഴവില്ലിന്റെ

ഏഴു നിറങ്ങളുണ്ടായിരുന്നതും

അതങ്ങ് ദൂരേക്ക് മാഞ്ഞു പോയതും

ഓര്മ്മ കളുടെ നീലാകാശത്തേക്കാണ്‌.........

No comments:

Post a Comment