ഹ്രദയത്തില്‍ എവിടെയൊ?
ഒരു കാരമുള്ളിന്‍ കീറലേറ്റു.
പിന്നെ പതിയെ ഒരു തുള്ളി-
ചെന്നിണം വാര്ന്നൊ ലിച്ചു.
ഒരു തുള്ളി,ഇരുതുള്ളി,
പലതുള്ളിയടര്ന്നു വീണു.
ആരുമറിയാതെ ഞാനതൊപ്പിയെടുത്തു.
ഹ്രദയത്തില്‍ തറഞ്ഞ മുള്ളു
കൂടുതല്‍ ആഴ്‌ന്നിറങ്ങി വ്രണമായ്.
ഒരിക്കലും ഉണങ്ങാത്ത വ്രണം.
No comments:
Post a Comment