വഴി തെറ്റി വന്നൊരു കുഞ്ഞിന്റെ
ഭീതി നിന്റെ കണ്‍കളില്‍ കണ്ടു ഞാന്‍
കണ്ടതോട്ടുമില്ല നിന്നിലാ ....
ഇടവ മാസത്തിലെ തീവ്രത
കര്‍ക്കിടകത്തിലെ ശൌര്യവും.
ഒരു മണവാട്ടി കണക്കെ
നാണിച്ചു നാണിച്ചു വന്നു നീ.
അന്ന് നീ ഭൂമിയില്‍ മുത്തമിട്ട മാത്രയില്‍
പിറന്നോരാ പുതുമണ്ണില്‍ സുഗന്ധം
പടര്‍ന്നു പാറി പ്രകൃതിതന്‍ സിരകളില്‍.
നിന്നെ പുല്‍കാന്‍ കൊതിയോടെ നിന്നു
മണ്ണും മരങ്ങളും കൂടെ ഞാനും............
No comments:
Post a Comment