മാലാഖമാരെ സൃഷ്ടിക്കാനുള്ള മണ്ണ് തീര്‍ന്നപ്പോള്‍
ദൈവം ഭൂമിയിലേക്കിറങ്ങി...
നനവുള്ള മണ്ണ് തേടി അലഞ്ഞു നടന്നു...
കാടു താണ്ടി നാട് താണ്ടി തളര്‍ന്ന
ദൈവം ഒരു മരുഭൂമിയില്‍ കിടന്നുറക്കം പിടിച്ച നേരം ...
ആകാശത്തില്‍ നിന്നും ഒരു കാലമില്ലാ മഴയുടെ
ആദ്യത്തെ വിത്ത് ഭൂമിയില്‍ പതിച്ചു...
കൈകള്കുമ്പിളാക്കിശേഖരിച്ചമഴയു ടെ വിത്ത്
കുഴിച്ചിടാന്‍ ദൈവം ആദ്യം കണ്ട സ്ത്രീ യുടെ കണ്ണെടുത്തു...
കണ്ണെടുത്ത കുഴിയില്‍ മഴപോലെ പെയ്യാന്‍ സങ്കടങ്ങള്‍ നല്‍കി
അവളെ ദൈവം സങ്കടങ്ങളുടെ കാവല്‍
മാലാഖ ആക്കി ..സഹനത്തിന്റെ ദേവത ആക്കി
കാലം തെറ്റി പെയ്യുന്ന മഴ പോലെ അവളുടെ സങ്കടങ്ങള്‍.....
ഇട തടവില്ലാതെ അവ പെയ്തു കൊണ്ടേ ഇരിക്കുന്നു ...
No comments:
Post a Comment