എന്റെ ഉള്ളൊന്നു പിടഞ്ഞാല്‍ , കരളൊന്നു കലങ്ങിയാല്‍ നിന്റെതും പിടഞ്ഞിരുന്നു , കലങ്ങിയിരുന്നു....
എന്നിട്ടും ഇന്നെന്റെ ഒച്ചയില്ലാ കരച്ചില്‍പോലും എന്തേ നീ അറിയുന്നില്ല !
എന്റെ ഓരോ നിനവുകളും പറയാതെ തന്നെ നീ അറിഞ്ഞിരുന്നു
ഇന്നോ, എന്റെ ഹൃദയം കീറി പറിഞ്ഞു ചോരയൊലിപ്പിക്കുമ്പോഴും
നീ എന്തേ വരാത്തേ ഇന്നും എന്നും നിനക്കായ് ഞാന്‍ കാത്തിരിക്കുന്നു
സാരമില്ല കാത്തിരിക്കാം എത്ര നാള്‍ വരെയും നീ വരുന്നതും നോക്കി.
എന്ന് നിന്റെ മാത്രം.....
No comments:
Post a Comment