അഭ്യര്‍ത്ഥിക്കപ്പെടുമ്പോള്‍ പ്രണയമേ, നീ
ഇപ്പോള്‍ പിറന്നു വീഴുന്ന ഒരു കുഞ്ഞിനെപ്പോലെയാകുന്നു.
ചിലപ്പോള്‍ നീയുടന്‍ നിഷ്ക്കരുണം വധിക്കപ്പെട്ടേക്കാം.
മറ്റു ചിലപ്പോള്‍, സ്വീകരിക്കപ്പെട്ടാലും,
നിന്നിലുള്ള കൗതുകം അവസാനിക്കുമ്പോള്‍
ആരോരുമറിയാതെ വഴിയിലുപേക്ഷിക്കപ്പെട്ടേക്കാം.
അല്ലെങ്കില്‍, വാല്‍സല്യാതിരേകത്തോടെ വളര്‍ത്തപ്പെട്ടേക്കാം,
അനേകകാലം സൗഖ്യജീവിതം ലഭിച്ചേക്കാം.
പക്ഷെ ഓര്‍ക്കുക :
എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന
മരണത്തിലേക്ക് പിറന്നു വീഴുമ്പോള്‍ തൊട്ട്
നീ നടന്നു നീങ്ങിയെ തീരു.
വേണ്ട ; എന്റെ പ്രിയപ്പെട്ട പ്രണയമെ,
നീ എത്ര വേണമെങ്കിലും ഇനിയും എന്നെ വേദനിപ്പിച്ചോളൂ
പക്ഷെ എനിക്കു മുമ്പെ നിന്റെ ശ്വാസം നിലയ്ക്കുന്നതിനേക്കാള്‍
വേദനാജനകമായി മറ്റൊന്നില്ല.
No comments:
Post a Comment