ബാല്യത്തില്‍ ചെറിയ ചെറിയ യാത്രകളില്‍ നിശബ്ദദയോടെ പുറത്തെ കാഴ്ചകളില്‍ മയങ്ങുവാന്‍ അന്ന് ഞാന്‍ ഇഷ്ടപെട്ടിരുന്നു.
മഴയുടെ തണുപ്പില്‍ മുഖത്ത് ഈറന്‍ അടിച്ചുകൊണ്ടുള്ള യാത്ര എന്‍റ്റെ ഓര്‍മ്മകളെ പോലും തണുപ്പിക്കുന്നു.
പ്രായത്തിനു സ്വാതന്ത്രം കിട്ടിതുടങ്ങിയ നാളുകളില്‍ ആണ് എനിക്കു ശരിക്കും യാത്രകളോടു പ്രണയം തോന്നിയത്.അത് പക്ഷെ കാഴ്ചകളോടുള്ള
ആവേശമായിരുന്നില്ല.. ജീവിതത്തിലെ വിവിധ സാഹചര്യങ്ങള്‍ എന്‍റ്റെ യാത്രകളില്‍ കടന്നുവന്നുകൊണ്ടിരുന്നു.
കടന്നുപോകുന്ന ഓരോ മുഖങ്ങളിലും ഒരുപാട് കഥകള്‍ എഴുതിവെച്ചിരിക്കുന്നു.
അറിയാത്ത ഭാഷകള്‍, പുതിയ രുചികള്‍, കണ്ണുകള്‍ നിറയ്ക്കുന്ന കാഴ്ചകള്‍.. എല്ലാം ഓര്‍മ്മകളിലെ അനുഭവമായ് മാറി...................
No comments:
Post a Comment