Monday, 21 May 2012

ഓര്മരകളെ എനിക്കു പേടിയായിരുന്നു,അവ എന്നെ നിരന്തരം വേട്ടയാടി കൊണ്ടിരുന്നു.

ഞാന്‍ ഓടിയൊളിക്കാന്‍ ശ്രമിക്കാറുണ്ടു പലപ്പൊഴും,സാധിക്കാറില്ല എന്നതാണു സത്യം.

മറക്കാന്‍ ആഗ്രഹിക്കുന്നവയെല്ലാം മനസില്‍ നെരിപ്പോടായി എരിഞ്ഞുകൊണ്ടേയിരുന്നു.

ഓര്ക്കാാന്‍ ഇഷ്ടമുള്ളതെല്ലാം പലപ്പോഴും മറന്നു.

ഹ്രദയത്തിനേറ്റ മുറിവുകള്‍ മായ്‌ക്കാനുള്ള കാലത്തിന്റെ കഴിവില്‍ ഞാന്‍ അസൂയ പെടാറുമുണ്ടു. 

മറക്കാന്‍ പലരും കുറുക്കു വഴികള്‍ തേടി,എനിക്കു അതിനും കഴിഞ്ഞില്ല

ഉറക്കം വരാത്ത രാത്രിയുടെ യാമങ്ങള്‍ ഞാന്‍ നെടുവീര്പ്പി ലൊതുക്കി, പലപ്പൊഴും ഞാന്‍ ഓര്മ്മയെ ശപിച്ചു.

ചിലപ്പോള്‍ ഒറ്റക്കിരുന്നു.ഒന്നു പൊട്ടികരയണമെന്നു ആഗ്രഹിച്ചു,കരഞ്ഞു.കണ്ണുനീരില്ല.

No comments:

Post a Comment