എത്ര ഞാന് നിന്നെ സ്നേഹിച്ചിരുന്ന ു തിരിച്ചറിഞ്ഞില്ല ഞാന് നീ അകലുവോളം ഒരായിരം പ്രണയ സന്ദേശങ്ങളെന് ഹൃദയത്തില് കാത്തു വച്ചു ഞാന് എന്നിട്ടുമെന്തേ പറയാന് മറന്നുപോയി നീ അറിയുന്നുവോ പ്രിയ സഖീ എത്ര ഞാന് നിന്നെ സ്നേഹിച്ചിരുന്നു ഒന്നും പറയാതെ എത്രനാളിങ്ങനെ എന്റെ പ്രണയം മൂടിവച്ചു ഞാന് പറയാനുറച്ചു പലകുറി നിന്നടുക്കല് വന്നിട്ടുമെന്തേ പറയാന് മറന്നു പോയി ഇനിയുമെന്നു കാണുമെന്നറിയാതെ എന്തേ നീ എന്നില് നിന്നകന്നു പോയി എന്റെ നഷ്ടം ആദ്യമേ പറയാന് മറന്നുപോയി
No comments:
Post a Comment